Friday, March 1, 2024
-Advertisements-
KERALA NEWSകുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ...

കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ ; ഫേസ്‌ബുക്ക് കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

chanakya news
-Advertisements-

കൊല്ലം : കഴിഞ്ഞ ദിവസം ഓയൂരിൽ നിന്നും കാണാതായ ആറുവയസുകാരിയെ കൊല്ലം ആശ്രമ മൈതാനത്ത് നിന്നും കണ്ടെത്തി. ഇരുപത് മണിക്കൂറോളം നീണ്ട് നിന്ന തിരച്ചിലിനൊടുവിലാണ് അബിഗേൽ സാറ റെജിയെ കണ്ടെത്തിയത്. കൊല്ലം ആശ്രമ മൈതാനിയിൽ ഉപേക്ഷിച്ച കുട്ടിയെ കോളേജ് വിദ്യാർത്ഥിനി തിരിച്ചറിയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പോലീസ് സ്ഥലത്തെത്തി കുട്ടിയെ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് വീട്ടിലും എത്തിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു യുവതി ഓട്ടോ റിക്ഷയിലെത്തി കുട്ടിയെ ആശ്രമ മൈതാനിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അതേസമയം കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനേയും കേരള പോലീസിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.

‘മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്’ എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചത്.

English Summary : muhammed riyas wish pinarayi vijayan

-Advertisements-