Thursday, April 18, 2024
-Advertisements-
KERALA NEWSപ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

chanakya news
-Advertisements-

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി നേടിയ നിയമനം റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. പ്രിയ വർഗീസിനെ അയോഗ്യയാക്കിയ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഈ വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എംവി ജയരാജൻ പറഞ്ഞു.

അധ്യാപകർ ജോലിയുടെ ഭാഗമായി ചില ഡെപ്യുട്ടേഷനുകളിൽ പോകാറുണ്ട് അക്കാദമിക് ഡെപ്യുട്ടേഷൻ അനുവദിക്കില്ലെങ്കിൽ നിലവിൽ സർവ്വീസിലിരിക്കുന്ന ഒട്ടുമിക്ക പ്രിന്സിപ്പൽമാരും ആ സ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്നും എംവി ജയരാജൻ പറഞ്ഞു.

-Advertisements-