എന്റെ ഇഡലി ഞാൻ തരൂല ; ഇഡലി കാണിച്ച് കൊതിപ്പിച്ച് പാർവതി തിരുവോത്ത്

നിരവധി സിനിമകളിലൂടെയും വിവാദമായ പ്രസ്ഥാവനകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുള്ള താരം ഇപ്പോഴിതാ തന്റെ പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. എന്റെ ഇഡലി ഞാൻ ആർക്കും തരില്ല എന്ന തലക്കെട്ടോടെയാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വ്യത്യസ്ഥ രുചികളിൽ ഇഡലി നിർമ്മിക്കുന്ന മൈസ്സൂർ രാമൻ ഇഡലി എന്ന ഭക്ഷണ ശാലയിലിരുന്ന് ഇഡലി കഴിക്കുന്ന ചിത്രങ്ങളാണ് താരം തന്റെ ആരാധകർക്കായി പങ്കുവെച്ചത്. എറണാകുളം പാലാരിവട്ടത്താണ് മൈസൂർ രാമൻ ഇഡലി എന്ന ഭക്ഷണ ശാല പ്രവർത്തിക്കുന്നത്. നിരവധി വ്യത്യസ്ത്ഥ രുചികളിലാണ് ഇവിടെ ഇഡലി നിർമ്മിക്കുന്നത്. അതിനാൽ തന്നെ ഇഡലി അന്വേഷിച്ച് നിരവധി ആളുകളും ഇവിടെ എത്താറുണ്ട്.

ബട്ടർ ഇഡലിയും, പൊടി ഇഡലിയുമാണ് മൈസൂർ രാമൻ ഇഡലിയുടെ പ്രധാന വിഭവം. വളരെ പ്രശസ്തമായ ഈ രുചികൾ അന്വേഷിച്ച് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും ആളുകൾ ഇവിടെ എത്താറുണ്ട്. പലതരം ഇഡലികൾക്ക് പുറമെ ദോശയും ഇവരുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ്.