Saturday, July 20, 2024
-Advertisements-
KERALA NEWSകുട്ടിയുടെ കൈ മറ്റൊരു ഷാൾ ഉപയോഗിച്ച് ചുറ്റികെട്ടിയ നിലയിലായിരുന്നു ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ...

കുട്ടിയുടെ കൈ മറ്റൊരു ഷാൾ ഉപയോഗിച്ച് ചുറ്റികെട്ടിയ നിലയിലായിരുന്നു ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news

തിരുവനന്തപുരം : വെള്ളറടയിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവില്ലൂർ സ്വദേശികളായ അരുളാനന്ദ കുമാർ- ഷൈനി ദമ്പതികളുടെ മകൻ അഭിലേഷ് കുമാർ (13) ആണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ജനൽ കമ്പിയിൽ കെട്ടിയ ഷാൾ കഴുത്തിൽ മുറുകി മരിച്ച നിലയിലാരുന്നു. കുട്ടിയുടെ കൈ മറ്റൊരു ഷാൾ കൊണ്ട് ചുറ്റികെട്ടിയ നിലയിലായിരുന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നില്ല. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. പിതാവ് കൃഷിയിടത്തിലും മാതാവ് ബന്ധുവീട്ടിലുമായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ചന്തയിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തും.

English Summary : mysterious death of 8th class student in vellarada