KERALA NEWSAlappuzha Newsവെട്ടിയത് ഒറ്റത്തവണ, വെട്ടേറ്റത് നട്ടെല്ലും തലയോട്ടിയും കൂടിച്ചേരുന്നിടത്ത്, വായയുടെ ഉൾഭാഗം വരെ...

വെട്ടിയത് ഒറ്റത്തവണ, വെട്ടേറ്റത് നട്ടെല്ലും തലയോട്ടിയും കൂടിച്ചേരുന്നിടത്ത്, വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു ; നക്ഷത്രയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

follow whatsapp

ആലപ്പുഴ : മാവേലിക്കരയിൽ പിതാവിന്റെ വെട്ടേറ്റ് മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നട്ടെല്ലും തലയോട്ടിയും കൂടി ചേരുന്ന ഭാഗത്താണ് നക്ഷത്രയ്ക്ക് വെട്ടേറ്റതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് നക്ഷത്രയെ പിതാവ് ശ്രീമഹേഷ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് നക്ഷത്രയ്ക്ക് വെട്ടേറ്റത് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പത്ത് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവാണ് നക്ഷത്രയുടെ ശരീരത്തിലുണ്ടായിരുന്നത്. വായയുടെ ഉൾഭാഗം വരെ മുറിഞ്ഞ നിലയിലായിരുന്നു. കൂടാതെ ചെവികൾ രണ്ട് കഷ്ണങ്ങളായതായും റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

അതേസമയം നക്ഷത്രയുടെ അമ്മുമ്മ സുനന്ദയെയും രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന യുവതിയേയും ശ്രീമഹേഷ് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. ശ്രീമഹേഷ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

- Advertisement -

English Summary : nakshatra who was hacked to death by her father mavelikkara

spot_img