ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

മിനിസ്‌ക്രിനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ താരം സത്യനന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്നചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെ വിക്രമാദിത്യൻ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അമർ അക്ബർ അന്തോണി, കമ്മാര സംഭവം, ഈശോ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറുവാൻ താരത്തിന് സാധിച്ചു.

മലയാളത്തിനു പുറമെ മറ്റ് അന്യഭാഷാചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യൽ മിഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നിരവധി വിമർശനങ്ങൾക്ക് ഇരയാകാറുള്ള താരം ശക്തമായ ഭാഷയിൽ തന്നെ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്താറുമുണ്ട്.

മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാത്ത താരങ്ങൾ ഉള്ള ഇക്കാലത്തു സ്വന്തം ശരീരത്തിലെ സ്‌ട്രെച് മാർക്കുകളും ചുളിവുകളും സോഷ്യൽ മീഡിയയിലൂടെ തുറന്നുകാണിച്ചിരിക്കുകയാണിച്ച് കൈയ്യടി നേടുകയാണ് നമിത പ്രമോദ്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായെത്തിയത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വയറലായിമാറിയിരിക്കുകയാണ്.

English Summary : Namitha Pramod shared the picture of wrinkles on her body

Latest news
POPPULAR NEWS