Friday, March 29, 2024
-Advertisements-
ENTERTAINMENTആദ്യ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ സംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു

ആദ്യ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ സംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു

chanakya news
-Advertisements-

കോട്ടയം : ആദ്യ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ സംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു. കോട്ടയം കുരുവിലങ്ങാട് സ്വദേശി മനു ജെയിംസ് (31) ആണ് മരിച്ചത്. അജുവർഗീസ്,അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മനു ജെയിംസ് സംവിധാനം ചെയ്ത നാൻസി റാണി എന്ന സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് മനു ജെയിംസ് ന്റെ മരണം.

2004 ൽ പുറത്തിറങ്ങിയ ഐ ആം ക്യൂരിസ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മനു ജെയിംസ് സിനിമയിലെത്തുന്നത് തുടർന്ന് മലയാളം,കന്നഡ,ഹിന്ദി ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

English Summary : Nancy Rani director Manu James died of pneumonia

-Advertisements-