Thursday, October 10, 2024
-Advertisements-
NATIONAL NEWSMumbai Newsകഴിഞ്ഞ തവണ കോൺഗ്രസ്സ് എൻസിപി പിന്തുണയോടെയാണ് വിജയിച്ചത് ; അമരാവതിയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്...

കഴിഞ്ഞ തവണ കോൺഗ്രസ്സ് എൻസിപി പിന്തുണയോടെയാണ് വിജയിച്ചത് ; അമരാവതിയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മമ്മുട്ടിയുടെ നായിക

chanakya news

മുംബൈ : മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മമ്മുട്ടിയുടെ നായികയായി അഭിനയിച്ച നവനീത് റാണ. കഴിഞ്ഞ തവണ കോൺഗ്രസ്സ്-എൻസിപി പിന്തുണയോടെ വിജയിച്ച നവനീത് റാണ ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കും.

കഴിഞ്ഞ ദിവസം രാത്രിയാണ് നവനീത് റാണ മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. ഭർത്താവും എംഎൽഎ യുമായ രവി റാണക്കൊപ്പം എത്തിയാണ് നവനീത് റാണാ ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച അമരാവതിയിലെ സ്ഥാനാർത്ഥിയായി നവനീത് റാണയെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവനീത് റാണ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളാണ് താൻ പിന്തുടരുന്നതെന്നും ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്നും നവനീത് റാണാ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടുന്ന നാന്നൂറ് സീറ്റിൽ ഒരെണ്ണം അമരാവതിയും ഉൾപ്പെടുമെന്നും നവനീത് റാണാ പറഞ്ഞു. നിരവധി സിനിമകളിൽ അഭിനയിച്ച നവനീത് റാണാ മമ്മുട്ടി നായകനായ ലൗ ഇൻ സിങ്കപ്പൂരിലെ നായികയായിരുന്നു.

English Summary : navaneet rana bjp candidate