Friday, March 29, 2024
-Advertisements-
ENTERTAINMENTസന്ന്യാസിമാർ ഇന്റെർണൽ ഓർഗൻസ് പുറത്തെടുത്ത് കഴുകാറുണ്ടെന്ന് നവ്യ നായർ, നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുകേഷ്

സന്ന്യാസിമാർ ഇന്റെർണൽ ഓർഗൻസ് പുറത്തെടുത്ത് കഴുകാറുണ്ടെന്ന് നവ്യ നായർ, നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുകേഷ്

chanakya news
-Advertisements-

മലയാളികളുടെ പ്രിയപെട്ട നടിമാരിലൊരാളാണ് നവ്യാ നായർ. അന്നും ഇന്നും പ്രേക്ഷകർ ഒരുപോലെ ഇഷ്ട്ടപെടുന്ന താരം നിരവധി ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. ദിലീപിന്റെ നായികയായി ഇഷ്ട്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യാ അഭിനയ രംഗത്തെത്തുന്നത്. പിന്നീട് നന്ദനം, മഴത്തുള്ളി കിലുക്കം, പട്ടണത്തിൽ സുന്ദരൻ, കല്യാണ രാമൻ, ഗ്രാമഫോൺ, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായ ഒരുത്തി ആയിരുന്നു നവ്യ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. ഭാരതത്തിലെ സന്യാസിമാർ ഇന്റെർണൽ ഓർഗൻസൊക്കെ പുറത്തെടുത്തു കഴുകി വൃത്തിയാക്കി തിരിച്ചുവയ്ക്കുമായിരുന്നു എന്നാണ് താരം പറഞ്ഞത്. ഇതിന്റെ ആതികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും കൂടുതൽ അറിയില്ലെന്നും താരം പറയുന്നു. എന്നാൽ നവ്യയുടെ വാക്കുകൾക്ക് നടൻ മുകേഷ് നൽകിയ മറുപടിയും വയറലായി മാറിയിരിക്കുകയാണ്.

താൻ പണ്ട് കൊല്ലത്തുനിന്ന് സെക്കന്റ്‌ ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്യാസി ഇതുപോലെ വൃക്കയൊക്കെ എടുത്ത് കഴുകി അകത്തെടുത്തു വയ്ക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു മുകേഷ് നൽകിയ മറുപടി. ഇതുപോലെ ഒരു മണ്ടത്തരം പൊതുവേദിയിൽ പറയാൻ മാത്രം ബോധമില്ലാത്ത ആളാണോ നവ്യ എന്നാണ് കമെന്റുകൾ. ഇതിനോടകം തന്നെ ഈ വിഷയത്തിൽ നിരവധി ട്രോളുകൾക്കും ഇരയായിട്ടുണ്ട് താരം.

-Advertisements-