Wednesday, December 11, 2024
-Advertisements-
KERALA NEWSനവവധുവിനെ മർദിച്ച സംഭവം ; വഴക്ക് തുടങ്ങിയത് യുവതിയുടെ ഫോണിൽ വന്ന മെസേജിനെ തുടർന്നാണെന്ന് രാഹുലിന്റെ...

നവവധുവിനെ മർദിച്ച സംഭവം ; വഴക്ക് തുടങ്ങിയത് യുവതിയുടെ ഫോണിൽ വന്ന മെസേജിനെ തുടർന്നാണെന്ന് രാഹുലിന്റെ മാതാവ്

chanakya news

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് മർദിച്ച സംഭവത്തിൽ വിശദീകരണവുമായി യുവാവിന്റെ മാതാവ് രംഗത്ത്. മകൻ രാഹുൽ ബെൽറ്റ് കൊണ്ടൊന്നും മർദിച്ചിട്ടില്ലെന്നും മർദ്ദനം സ്ത്രീധനത്തിന്റെ പേര് പറഞ്ഞല്ലെന്നും രാഹുലിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നവവധുവിന്റെ ഫോണിൽ വന്ന മെസ്സെജുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായതെന്നും രാഹുലിന്റെ മാതാവ് പറഞ്ഞു. അവർ തമ്മിൽ സ്ത്രീധനത്തിന്റെ പേരിൽ വഴക്ക് ഉണ്ടായിട്ടില്ലെന്നും. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം യുവതി വീട്ടുകാരുമായി സഹരിച്ചില്ലെന്നും മാതാവ് പറയുന്നു.

ഭക്ഷണം കഴിക്കാൻവേണ്ടി മാത്രമായിരുന്നു മുകളിലത്തെ മുറിയിൽ നിന്നും യുവതി താഴെ വന്നിരുന്നത്. പാടി കയറാൻ വയ്യാത്തതിനാൽ ഞങ്ങൾ മുകളിലേക്ക് പോകാറില്ലെന്നും മാതാവ് പറയുന്നു. മർദ്ദനം നടന്നത് അറിഞ്ഞില്ലെന്നും പിറ്റേദിവസം യുവതിയുടെ ബന്ധുക്കൾ വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും രാഹുലിന്റെ മാതാവ് ഉഷ പറഞ്ഞു.

അതേസമയം സംഭവത്തിന് ശേഷം ഒളിവിൽപോയ ഭർത്താവ് രാഹുലിന് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. രാഹുലിനെതിരെ വധശ്രമത്തിനും ഗാർഹിക പീഡനത്തിനും പോലീസ് കേസെടുത്തു. ഈ മാസം അഞ്ചാം തീയതി ഗുരുവായൂരിൽവെച്ചാണ് ഇവരുടെ വിവാഹം നടന്നത്. മാട്രിമോണിയൽ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.

English Summary : newly wedded girl tortured by husband kozhikode