Thursday, October 10, 2024
-Advertisements-
KERALA NEWSഒരേദിവസം രണ്ട് വീട്ടിലെത്തി പെണ്ണ് കണ്ടു, ആദ്യം കണ്ട ഡോക്ടറെ രജിസ്റ്റർ വിവാഹം ചെയ്തു, വിവാഹത്തിന്...

ഒരേദിവസം രണ്ട് വീട്ടിലെത്തി പെണ്ണ് കണ്ടു, ആദ്യം കണ്ട ഡോക്ടറെ രജിസ്റ്റർ വിവാഹം ചെയ്തു, വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറിയതോടെ പറവൂർ സ്വദേശിനിയെ വിവാഹം ചെയ്തു

chanakya news

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിലെ പ്രതി രാഹുൽ ഒരേ ദിവസം രണ്ട്‍ പെണ്ണ് കാണൽ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കോട്ടയം പൂഞ്ഞാർ സ്വദേശിയായ ദന്തഡോക്ടറെ രജിസ്റ്റർ വിവാഹം ചെയ്തതായി സഹോദരിയുടെ വെളിപ്പെടുത്തൽ. വിവാഹം കഴിഞ്ഞാലുടൻ ജർമനിയിലേക്ക് കൊണ്ടുപോകാനാണ് നേരത്തെ രജിസ്റ്റർ ചെയ്തത്. എന്നാൽ വിവാഹം നടത്താൻ നിശ്ചയിച്ച തീയതിക്ക് മുൻപ് പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

വിവാഹത്തിൽ നിന്നും പിന്മാറിയതോടെ ഇരുവരും മ്യുച്ചൽ ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യുകയായിരുന്നു. വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങൾ നടക്കുന്നതിനിടെയാണ് പറവൂർ സ്വദേശിനിയായ പെൺകുട്ടി വിവാഹത്തിന് തയ്യാറായത്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചത്. മാട്രിമോണി വഴിയാണ് രാഹുൽ രണ്ട് യുവതിയുമായി ബന്ധപ്പെട്ടത്.

ഒരേദിവസം തന്നെ രണ്ട് വീടുകളിൽ എത്തി രാഹുൽ പെണ്ണ് കണ്ടു. ഇതിൽ പൂഞ്ഞാർ സ്വദേശിനിയായ ദന്ത ഡോക്ടറുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറിയ കാര്യം അറിഞ്ഞ പറവൂർ സ്വദേശിനിയായ യുവതി സുഹൃത്തുക്കൾ വഴി വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് രാഹുലിനെ അറിയിക്കുകയായിരുന്നു.

English Summary : newly wedded girl tortured by husband update