ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

തനി നാടൻ മലയാളി പെൺകുട്ടിയുടെ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ (nimisha sajayan latest photo) താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ചുവന്ന ചുരിദാറിൽ അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. അശ്വനി ഹരിദാസ് എന്ന പ്രൊഫഷണൽ പോട്ടോഗ്രാഫറാണ് നിമിഷ സജയന്റെ ചിത്രങ്ങൾ പകർത്തിയത്. അഭിനയത്തിന് പുറമെ ആനുകാലിക സംഭവങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള നിമിഷ നിരവധി വിവാദങ്ങളിൽ പെടുകയും ചെയ്തിട്ടുണ്ട്.

  പക്വത ഇല്ലാത്ത പ്രായത്തിൽ അവനെ സ്നേഹിച്ചു ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് കരുതി ; ആദ്യ പ്രണയത്തെ കുറിച്ച് നിത്യാമേനോൻ

ഈ അടുത്താണ് നിമിഷ സജയൻ നികുതി വെട്ടിച്ചതായുള്ള വാർത്ത പുറത്ത് വന്നത്. ബിജെപി നേതാവ് സന്ദീപ് വാര്യറാണ് നിമിഷ സജയൻ നികുതിവെട്ടിച്ചതായി തെളിവുകൾ അടക്കം പുറത്ത് വിട്ടത്. ബിജുമേനോൻ നായകനായ ഒരു തെക്കൻ തല്ല് കേസ് ആണ് നിമിഷ സജയന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിവിൻ പോളി നായകനായെത്തുന്ന തുറമുഖമാണ് ഇനി റിലീസിനായി ഒരുങ്ങുന്ന നിമിഷ സജയൻ ചിത്രം.

Latest news
POPPULAR NEWS