Tuesday, January 14, 2025
-Advertisements-
ENTERTAINMENTCinemaപീ ഡന പരാതി വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരേയും പോകും ; പ്രതികരണവുമായി നിവിൻ പോളി

പീ ഡന പരാതി വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരേയും പോകും ; പ്രതികരണവുമായി നിവിൻ പോളി

chanakya news

കൊച്ചി : യുവതിയുടെ പീഡന പരാതിക്ക് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി രംഗത്ത്. തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആരോപണം വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരേയും പോകുമെന്നും നിവിൻ പോളി വ്യക്തമാക്കി.

സിനിമയിൽ അവസരം വാഗ്ദാനം നൽകി നിവിൻ പോളി ദുബായിൽ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത്. നിവിൻ പോളി അടക്കം ആറ് പേർക്കെതിരെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ പോലീസ് നിവിൻ പോളിക്കെതിരെ കേസെടുത്തിരുന്നു.

കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. എറണാകുളം ഊന്നുങ്കാൽ പോലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്. ശ്രേയ എന്ന സ്ത്രീയാണ് ദുബായിൽ കൊണ്ടുപോയതെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

English Summary : nivin pauly denies sexual harassment allegation