Monday, June 24, 2024
-Advertisements-
ENTERTAINMENTCinemaഅഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് ; ചലച്ചിത്രതാരം മാളവിക ദാസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് ; ചലച്ചിത്രതാരം മാളവിക ദാസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news

മുംബൈ : വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമായ നൂർ മാളവിക ദാസിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നൂർ മാളവിക ദാസ് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനിടെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മാളവിക അസം സ്വദേശിനിയാണ്. എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മാളവിക അഭിനയ രംഗത്ത് സജീവമായത്. കജോൾ നായികയായെത്തിയ ദി ട്രയൽ എന്ന ചിത്രത്തിൽ സഹതാരമായി മാളവിക അഭിനയിച്ചിട്ടുണ്ട്.

മാളവിക ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫ്ലാറ്റിൽ നിന്നും മരുന്നുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

English Summary : noor malabika das found dead