പുരുഷന്മാർ സൂപ്പർ ഹീറോ ആകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യമില്ല ; തുറന്ന് പറഞ്ഞ് അമല പോൾ

മോഡലിംഗ് രംഗത്തുനിന്നും അഭിനയരംഗത്തെത്തിയ താരമാണ് അമല പോൾ. 2009ൽ ലാൽ ജോസ്‌ സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ലോകത്തെത്തുന്നത്. ചിത്രം ബോക്സ്ഓഫീസിൽ വിജയമായെങ്കിലും താരത്തിന് പിന്നീട് വലിയ അവസരങ്ങളൊന്നും മലയാളത്തിൽ നിന്നും ലഭിച്ചില്ല. എന്നാൽ തമിഴിൽ മൈന എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. അമലാപോളിന് നിരവധി പുരസ്‌ക്കാരങ്ങൾ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു മൈന. പിന്നീട് ദൈവ തിരുമകൾ, വേട്ടൈ, ആടയി തുടങ്ങി നിരവധി തമിഴ് ചിത്രങ്ങൾ അഭിനയിച്ച് തമിഴ് ചലച്ചിത്ര മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു.

മലയാളത്തിൽലെ ഒട്ടുമിക്ക നടന്മാരുടെ കൂടെ അഭിനയിക്കുവാനുള്ള അവസരം താരത്തിന് ലഭിച്ചു. റൺ ബേബി റൺ, ഈയോബിന്റ പുസ്തകം, ഒരു ഇന്ത്യൻ പ്രണയകഥ, ഷാജഹാനും പരീകുട്ടിയും, ലൈ ലാ ഓ ലൈല തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച അമല പോൾ തമിഴ് സംവിധായകൻ വിജയിയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് സിനിമയിൽ നിന്നും അവധിയെടുത്ത അമല പോൾ ഇപ്പോൾ ടീച്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്.

  അയാൾ എന്നെ ബലമായി പിടിച്ച് മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു ; ദുരനുഭവം തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

പതിനെട്ടുവയസ്സുമുതൽ സിനിമ മേഖലയിൽ സജീവമായ താനിപ്പോൾ പതിമൂന്നു വർഷം പൂർത്തിയാക്കിയിരിക്കുന്നുവെന്നും അതുകൊണ്ട് തന്നെ സിനിമമേഖലയിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുവാൻ തനിക് സാധിച്ചിട്ടുണ്ടെന്നും താരം പറയുന്നു. താനിപ്പോൾ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കാരണം സിനിമ മേഖല പുരുഷ കേന്ദ്രികൃതമായതുകൊണ്ടാണെന്നാണ് താരം പറയുന്നത്. പുരുഷന്മാർ സൂപ്പർ ഹീറോ ആകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമില്ലെന്നാണ് താരം പറയുന്നത്.

നായക പ്രാധാന്യമുള്ള ചിത്രങ്ങളിൽ കൂടുതൽ പ്രതിഫലംവാങ്ങി അഭിനയിക്കുവാൻ തനിക്ക് സാധിക്കുമെങ്കിലും താൻ അത് ചെയ്യില്ലെന്നാണ് താരം പറയുന്നത്. ഇനിയും മുന്നോട്ട് സ്ത്രീപക്ഷ സിനിമകൾ ചെയ്യാനാണ് തനിക് താൽപര്യമെന്നും താരം പറയുന്നു.

Latest news
POPPULAR NEWS