തിരുവനന്തപുരം : മാറനല്ലൂരിൽ പോലീസുകാരന്റെ പേരെഴുതിവെച്ചതിന് ശേഷം എൻഎസ്എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുവത്തൂർ സ്വദേശി അജയകുമാർ (62) ആണ് ആത്മഹത്യ ചെയ്തത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ സന്ദീപിന്റെ പേരെഴുതിവെച്ചാണ് അജയകുമാർ തൂങ്ങി മരിച്ചത്.
കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചുള്ള കുറിപ്പും പോലീസ് കണ്ടെടുത്തു . കഴിഞ്ഞ തിങ്കളാഴ്ചയാണ് അജയകുമാറിനെ കരയോഗം ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വസ്തുതർക്കത്തിന്റെ പേരിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു. ഇതിനെ തുടർന്ന് അജയകുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സന്ദീപും പിതാവും ചേർന്ന് സന്ദീപിന്റെ മാതാവിനെ ഉപദ്രവിച്ചെന്ന് ആരോപിച്ച് അജയകുമാറിനെതിരെ പീഡന പരാതി നൽക്കുകയായിരുന്നു.
ഇതിനെതിരെ അജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പീഡനക്കേസിലെ പ്രതിയാണെന്ന് പ്രചരിച്ചതിൽ മനംനൊന്ത അജയകുമാർ ജീവനൊടുക്കുകയായിരുന്നു.
English Summary : nss karayogam president ajayakumar death