Advertisements

അഞ്ച് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു ; പ്രണയത്തിൽ നിന്നും പിന്മാറിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ചെന്നൈ : പ്രണയത്തിൽ നിന്നും പിന്മാറിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മധുപാക്കം സ്വദേശി ഗണേഷ് (26) ആണ് അറസ്റ്റിലായത്. വില്ലുപുരം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ധരണി (23) ആണ് കൊല്ലപ്പെട്ടത്. വീടിന്റെ പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഗണേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

കഴിഞ്ഞ അഞ്ച് വർഷത്തോളമായി ധരണിയും,ഗണേഷും പ്രണയത്തിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ധരണി ഗണേഷുമായുള്ള പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് പ്രകോപിതനായ ഗണേഷ് ധരണിയെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ധരണിയുടെ വീട്ടിലെത്തിയ ഗണേഷ് കഴുത്തിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു.

മാരകമായി മുറിവേറ്റ ധരണിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ധരണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisements

English Summary : nursing college student was hacked to death by her boyfriend tamilnadu

- Advertisement -
Latest news
POPPULAR NEWS