പത്തനംതിട്ട : ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്‌സിംഗ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും വീണ് മരിച്ചു. പത്തനംതിട്ട വായ്പൂർ സ്വദേശികളായ സജികുമാർ-മഞ്ജു ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.
ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ. ഇന്നലെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് മരിക്കുകയായിരുന്നു. കോയമ്പത്തൂരിനും മധുരയ്ക്കും ഇടയിൽവെച്ചാണ് അപകടം സംഭവിച്ചത്.
ട്രെയിനിൽ നിന്നും വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
English Summary : nursing student died falling from train coming home