തൃശൂർ : ചങ്ങരംകുളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു. ചങ്ങരംകുളം പള്ളിക്കര സ്വദേശി ജോഷിയുടെ മകൾ അനഘ (20 ) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ചേലക്കടവ് സ്വദേശി അക്ഷയ് (20) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അനഘയും, അക്ഷയും സഞ്ചരിച്ച ബൈക്ക് മണ്ണൂത്തി വടക്കാഞ്ചേരി ദേശീയപാതയിൽ വ്യാഴാഴ്ച ഉച്ചയോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന അനഘ വെള്ളിയാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
English Summary : Nursing student dies in bike accident thrissur