Advertisements

വിവാഹ നിശ്ചയം കഴിഞ്ഞ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : പെരിയയിൽ വിവാഹനിശ്ചയം കഴിഞ്ഞ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയ ചാലിങ്കൽ സ്വദേശിനി ഫാത്തിമ (18) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗളൂരുവിലെ സ്വകാര്യ കോളേജിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഫാത്തിമ കഴിഞ്ഞ ദിവസം ക്ലാസ്സിൽ പോയിരുന്നില്ല.

Advertisements

വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് ശേഷം ഫാത്തിമയുടെ മാതാവും സഹോദരിയും കാഞ്ഞങ്ങാട് ടൗണിൽ പോയിരുന്നു. ഇവർ വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഫാത്തിമയുടെ പിതാവ് ശംസുദ്ധീൻ കോവിഡ് കാലത്ത് അസുഖം ബാധിച്ച് മരിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ഫാത്തിമയുടെ വിവാഹം ഈ വർഷം നടത്താനിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

English Summary : nursing student was found dead inside her home kasargod peria

- Advertisement -
Latest news
POPPULAR NEWS