കാസർഗോഡ് : പെരിയയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനി ഫാത്തിമ (18) ആണ് ജീവനൊടുക്കിയത്. അമ്മയും സഹോദരിയും ടൗണിൽ പോയി തിരിച്ച് വന്നപ്പോഴാണ് ഫാത്തിമയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിളിച്ച് വരുത്തി ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം അടുത്തിടെ ഗൾഫുകാരനുമായി ഫാത്തിമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം പഠനം മുടങ്ങുമോ എന്ന ആശങ്ക ഫാത്തിമയ്ക്കുണ്ടായിരുന്നതായാണ് വിവരം. പഠനം മുടങ്ങുമെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary : nursing student was found deade kasargod peria