Friday, March 29, 2024
-Advertisements-
KERALA NEWSതൃശൂരിൽ കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂരിൽ കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

തൃശൂർ : കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തൃശൂർ കാട്ടൂർ സ്വദേശി ജോർജിന്റെ മകൾ എൽസ മരിയായാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാരുടെ നിലവിളികേട്ട് അതുവഴി പോകുകയായിരുന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും ഉടൻ തന്നെ പോലീസ് ജീപ്പിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അടുക്കളയിൽ പോയ നേരത്താണ് കുഞ്ഞ് കുളിമുറിയിൽ എത്തിയത്.

English Summary : one and half year old girl drown to death

-Advertisements-