Monday, June 24, 2024
-Advertisements-
KERALA NEWSരാഹുലേട്ടൻ പാവമാ, സ്ത്രീധനമോ കാറോ ചോദിച്ചില്ല, പരിക്കേറ്റത് കുളിമുറിയിൽ വീണ് ; പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ...

രാഹുലേട്ടൻ പാവമാ, സ്ത്രീധനമോ കാറോ ചോദിച്ചില്ല, പരിക്കേറ്റത് കുളിമുറിയിൽ വീണ് ; പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ മൊഴി മാറ്റി പരാതിക്കാരി

chanakya news

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ ഭർത്താവിനെതിരെ പരാതി നൽകിയ യുവതി ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത്. മാതാപിതാക്കളുടെ നിർദേശത്തെ തുടർന്നാണ് പീഡന പരാതി നൽകിയതെന്നും ഭർത്താവ് രാഹുൽ നിരപരാധിയാണെന്നും യുവതി പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.

രാഹുൽ സ്ത്രീധനമോ കാറോ ആവശ്യപ്പെട്ടിട്ടില്ലെന്നും നേരത്തെ പറഞ്ഞതൊക്കെ കളവാണെന്നും യുവതി വീഡിയോയിൽ പറയുന്നു. രാഹുൽ നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച കാര്യം തന്നോട് പറഞ്ഞിരുന്നു. വിവാഹം നടക്കില്ലെന്ന് ഭയന്ന് താൻ അത് വീട്ടുകാരിൽ നിന്നും മറച്ച് വെയ്ക്കുകയായിരുന്നെന്നും യുവതി പറയുന്നു.

ആദ്യ വിവാഹ ബന്ധം തകർന്നപ്പോൾ രാഹുലിന്റെ കൂടെ നിന്നത് താനായിരുന്നു. കുളിമുറിയിൽ വീണാണ് പരിക്കേറ്റത്. എല്ലാറ്റിലും വിഷമവും കുറ്റബോധവും ഉണ്ട്. രാഹുലിനോടും കുടുംബത്തോടും മാപ്പ് പറയുന്നതായും അഭിഭാഷകന്റെ നിർദേശപ്രകാരമാണ് സ്ത്രീധനം ആവിശ്യപെട്ടതായി മൊഴി നൽകിയതെന്നും യുവതി പറയുന്നു.

അതേസമയം മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഓഫീസിൽ പോയ മകളെ ഒരാഴ്ചയായി കാണാനില്ലെന്നാണ് പരാതി. രാഹൂലിന്റെയും കുടുംബത്തിന്റെയും ഭീഷണിയെ തുടർന്നാണ് മകൾ മൊഴി മാറ്റി പറയുന്നതെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.

English Summary : panthirankav domestic violence case