എറണാകുളം : പെറ്റ് ഷോപ്പിൽ നിന്ന് പട്ടികുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടക സ്വദേശികളായ നിഖിൽ,ശ്രേയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നുമാണ് ഹെൽമെറ്റിൽ ഒളിപ്പിച്ച് നായക്കുട്ടിയെ മോഷ്ടിച്ചത്.
ബൈക്കിലെത്തിയ ഇരുവരും കൊച്ചിയിയിലെ തന്നെ മറ്റൊരു കടയിൽ നിന്ന് പട്ടിക്ക് ആവിശ്യമായ ഫുഡും മോഷ്ടിച്ചിരുന്നു. ഉഡുപ്പിയിൽ നിന്നും ബൈക്കിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. മോഷണത്തിന് ശേഷം ഇരുവരും ഉഡുപ്പിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉഡുപ്പിയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. വൈറ്റിലയിലെ കടയിലെത്തിയ ഇവർ കന്നടയിൽ സംസാരിച്ചതായി കടയിലെ ജീവനക്കാരൻ പോലീസിനോട് പറഞ്ഞു. എന്നാൽ നെട്ടൂരിലെ കടയിൽ ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചത്.
English Summary : pet shop theaft two students arrested