Thursday, April 25, 2024
-Advertisements-
KERALA NEWSകെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു ; പോപുലർഫ്രണ്ട്‌ നേതാവിന്റെ സ്വന്തം വീടും, ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി...

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു ; പോപുലർഫ്രണ്ട്‌ നേതാവിന്റെ സ്വന്തം വീടും, ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്തു

chanakya news
-Advertisements-

പത്തനംതിട്ട : പോപ്പുലർ ഫ്രണ്ട് ന്റെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട് ജപ്തി ചെയ്തു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി നൗഫൽ ഫറൂണിന്റെ വീട്ടിലാണ് ജപ്തി നോട്ടീസ് പതിച്ചത്.

ഫറൂണിന്റെ വീട് കൂടാതെ ഭാര്യ സ്വാലിഹയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്യാനായി നോട്ടീസ് പതിച്ചു. മുളക്കുഴ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. പോപുലർഫ്രണ്ട്‌ നടത്തിയ ഹർത്താലിനിടെ പന്തളത്ത് വെച്ച് നൗഫൽ ഫറൂൺ കെഎസ്ആർടിസി ബസിന് കല്ലെറിയുകയും ഇയാൾക്കെതിരെ പന്തളം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

English Summary : pfi harthal court order

-Advertisements-