Monday, June 24, 2024
-Advertisements-
KERALA NEWSകോൺഗ്രസ് ജയിച്ചതിൽ ഞങ്ങൾക്ക് വേവലാതിയില്ല, തൃശൂരിൽ ബിജെപി ജയിച്ചതിനെ ഗൗരവമായി കാണണം ; മുഖ്യമന്ത്രി നിയമസഭയിൽ

കോൺഗ്രസ് ജയിച്ചതിൽ ഞങ്ങൾക്ക് വേവലാതിയില്ല, തൃശൂരിൽ ബിജെപി ജയിച്ചതിനെ ഗൗരവമായി കാണണം ; മുഖ്യമന്ത്രി നിയമസഭയിൽ

chanakya news

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ആരും തന്റെ രാജി ചോദിച്ച് വരേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാജിവെക്കണമെന്ന നിർദേശം കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നല്കിക്കൂടെയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം കാരണമാണ് എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്നും സീറ്റ് കുറഞ്ഞത് കൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി എങ്ങനെയെങ്കിലും ഒഴിഞ്ഞ് പോകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ഇടതുപക്ഷത്തോട് വിരോധമില്ല ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള സംവിധാനമാണ് രാജ്യത്തുള്ളതെന്ന ചിന്തയാണ് ഉണ്ടായതെന്നും 2019 ലും ഇതേ ചിന്തയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്സ് ജയിച്ചതിൽ ഞങ്ങൾക്ക് വേവലാതിയില്ല. പക്ഷെ ബിജെപി ജയിച്ചതിനെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കണംമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

English Summary : pinarayi vijayan about thrissur bjp win