Thursday, April 25, 2024
-Advertisements-
KERALA NEWSAlappuzha Newsനേരത്തെ അൾസർ രോഗത്തിന് ചികിത്സ തേടിയിരുന്നു ; വീട്ടിൽ ഇരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ്...

നേരത്തെ അൾസർ രോഗത്തിന് ചികിത്സ തേടിയിരുന്നു ; വീട്ടിൽ ഇരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

chanakya news
-Advertisements-

ആലപ്പുഴ : ചേർത്തലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല സ്വദേശികളായ നന്ദകുമാർ-സോമലത ദമ്പതികളുടെ മകൾ പൂജ (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ കുഴഞ്ഞ് വീണ പൂജയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം മാസങ്ങൾക്ക് മുൻപ് അൾസർ ബാധിച്ചതിനെ തുടർന്ന് പൂജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു മാസത്തോളം ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച പൂജ.

English Summary : plus one student collapsed and died in alappuzha cherthala

-Advertisements-