കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ : അമ്പലപ്പുഴ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. തകഴി സ്വദേശി ഗ്രിഗറിയുടെ മകൻ ജീവൻ (16) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജീവൻ പുഴയിൽ മുങ്ങി പോകുകയായിരുന്നു.

Advertisements

പുഴയിൽ കുളിക്കാനിറങ്ങിയ ജീവനെ കുറച്ച് കുറച്ച് കഴിയുമ്പോൾ കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ജീവനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിസുരക്ഷ സേന നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisements

English Summary : Plus One student drowned while taking a bath with his friends

Advertisements
- Advertisement -
Latest news
POPPULAR NEWS