ആലപ്പുഴ : തത്തയെ പിടിക്കാൻ തലപോയ തെങ്ങിൽ കയറിയ പ്ലസ് ടു വിദ്യാർത്ഥി തെങ്ങിൽ നിന്നും വീണ് മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ സ്വദേശികളായ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. തലപോയ തെങ്ങിൽ താത്തയുടെ കൂട് കണ്ടതിനെ തുടർന്ന് തത്തയെ പിടിക്കാൻ കയറുകയായിരുന്നു.
തെങ്ങിൽ കയറുന്നതിനിടയിൽ ചവിട്ടി നിന്ന മടൽ ഒടിഞ്ഞ് കൃഷ്ണ ചൈതന്യ താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണ ചൈതന്യയെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ കായംകുളത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതുകുളം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് കൃഷ്ണ ചൈതന്യ.
English Summary : plus two student who climbed a coconut tree to catch a parrot fall down died at alappuzha