Saturday, April 20, 2024
-Advertisements-
KERALA NEWSIdukki Newsകട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടർന്ന്, സുഹൃത്തിന്റെ മരണത്തിനും ഓൺലൈൻ ഗെയിം...

കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടർന്ന്, സുഹൃത്തിന്റെ മരണത്തിനും ഓൺലൈൻ ഗെയിം ആയി ബന്ധമില്ല

chanakya news
-Advertisements-

ഇടുക്കി : കട്ടപ്പനയിൽ അടുത്തടുത്ത ദിവസങ്ങളിലായി പ്ലസ് ടു വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവം പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് പോലീസ്. വിദ്യാർത്ഥികളുടെ മരണം ഓൺലൈൻ ഗെയിം ന് അടിമപ്പെട്ടാണെന്ന് നേരത്തെ പ്രചാരണം നടന്നിരുന്നു. എന്നാൽ ഓൺലൈൻ ഗെയിം ആണ് മരണത്തിന് കരണമെന്നതിന് ഒരുതരത്തിലുള്ള സൂചനയും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.

കട്ടപ്പന പുളിയന്മലയിലെ സ്കൂൾ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം പ്ലസ് ടു വിദ്യാർത്ഥിയായ പതിനേഴുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയം തകർന്നതിന്റെ മാനസിക വിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം പ്ലസ്‌ടു വിദ്യാർത്ഥിയായ പതിനേഴുകാരൻ ബൈക്ക് വാങ്ങി നൽകാത്തതിനെ തുടർന്ന് വീട്ടുകാരുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഓൺലൈൻ ഗെയിം കാരണമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് നാട്ടിൽ പ്രചരിച്ചിരുന്നു. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് അത്തരം തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.

English Summary : plus two students in kattappana case

-Advertisements-