ബാലി : ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലിയിൽ നടന്ന ജി20 ഉച്ചകോടിയുടെ സമാപന ചടങ്ങിലാണ് അടുത്ത ഒരു വർഷത്തേക്കുള്ള ജീ20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയത്. ഡിസംബർ ഒന്നുമുതലാണ് ഔദ്യോഗികമായി ജീ20 അധ്യക്ഷ സ്ഥാനം വഹിക്കുക.
ഡിജിറ്റൽ പരിവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കാലാവസ്ഥ വ്യതിയാനങ്ങൾ, ദാരിദ്ര്യ നിർമാർജനം അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ ഡിജിറ്റൽ പരിവർത്താനം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വികസ്വര രാജ്യങ്ങളിലെ പൗരന്മാർക്ക് ഒരു ഡിജിറ്റൽ ഐഡിന്റിറ്റിയും ഇല്ലെന്നും അദ്ധേഹം പറഞ്ഞു
ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ മുഹൂർത്തമാണെന്നും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജി20 മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ജി20 യെ ആഗോളമാറ്റത്തിനുള്ള ഉത്തേജകമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.