തിരുവനന്തപുരം : മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവിനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. തിരുവനന്തപുരം ജില്ലാ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1.90 ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു.
കുട്ടിക്ക് ഒന്നര വയസ് പ്രായമുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് കുട്ടിക്ക് അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതലാണ് മുപ്പത്തിയേഴുകാരനായ പിതാവ് കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി തുടങ്ങിയത്. പിതാവിന്റെ ഉപദ്രവം അസഹ്യമായതോടെ കുട്ടി ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടർന്ന് സ്കൂള അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷം പതിനഞ്ചാം വയസിലാണ് പെൺകുട്ടി പിതാവ് പീഡിപ്പിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചത്. ഇംഗ്ളീഷ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി വസ്ത്രം മാറാൻ മുറിയിൽ കയറുന്നതിനിടെ പിതാവും മുറിയിൽ കയറി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളർന്ന പെൺകുട്ടി സ്കൂളിൽ എത്തിയപ്പോൾ വിഷമിച്ചിരിക്കുന്നത് കണ്ട് ടീച്ചർ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുന്ന വിവരം പുറത്ത് പറഞ്ഞത്.
അതേസമയം പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചിട്ടില്ലെന്ന് ഇയാളുടെ രണ്ടാം ഭാര്യ കോടതിയിൽ മൊഴി നൽകി. ഇംഗ്ളീഷ് പരീക്ഷയുടെ ദിവസം താൻ വീട്ടിൽ ഉണ്ടായിരുന്നതായും രണ്ടാം ഭാര്യ കോടതിയെ അറിയിച്ചു. എന്നാൽ ബാക്കിയുള്ള പരീക്ഷകൾ എന്നാ നടന്നതെന്ന് ചോദിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടിയതോടെ പറഞ്ഞത് കളവാണെന്ന് വ്യക്തമായി.
English Summary : pocso act father sentenced life imprisonment fine