Thursday, April 25, 2024
-Advertisements-
KERALA NEWSതാൻ കുറ്റം ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത് ; എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ...

താൻ കുറ്റം ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത് ; എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ റിട്ട. എസ്.ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : പോക്സോ കേസിൽ പ്രതിയാകുകയും ജയിലിൽ കഴിയുകയും ചെയ്ത റിട്ട.എസ്‌ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഇയാളെ വീടിന്റെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2021 ലാണ് എസ്‌ഐ ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ ജയിൽവാസം അനുഭവിച്ചു. തുടർന്ന് ജാമ്യത്തിലിറങ്ങി.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് നിയമ നടപടികൾ നേരിടുന്നതിനുള്ള മനപ്രയാസമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : pocso case accused suicide in victims home kozhikode

-Advertisements-