Friday, March 29, 2024
-Advertisements-
KERALA NEWSപെൺകുട്ടിക്ക് പ്രായപൂർത്തിയതായി തെറ്റിദ്ധരിപ്പിച്ച് അമ്മയും ബന്ധുക്കളും ചേർന്ന് വിവാഹം നടത്തി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ...

പെൺകുട്ടിക്ക് പ്രായപൂർത്തിയതായി തെറ്റിദ്ധരിപ്പിച്ച് അമ്മയും ബന്ധുക്കളും ചേർന്ന് വിവാഹം നടത്തി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ്

chanakya news
-Advertisements-

മൂന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. പോക്സോ കുറ്റം ചുമത്തിയാണ് 26 കാരനായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൂട്ട് നിന്ന പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലൈലാണ് വിവാഹം നടന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ചേർന്ന് യുവാവിന് വിവാഹം ചെയ്ത് നൽകിയത്. പെൺകുട്ടി ഗർഭിണിയായതോടെ വിവരം പോലീസ് അറിയുകയും കേസെടുക്കുകയുമായിരുന്നു.

English Summary : pocso case against youth as his 17 year old wife is pregnant

-Advertisements-