അവശനിലയിലായ മകളോട് കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് എട്ട് മാസം ഗർഭിണിയാണെന്ന കാര്യം ; വിദ്യാർത്ഥിനിയെ ഗർഭഛിത്രം നടത്താനായി ആശുപത്രിയിൽ എത്തിച്ചത് മാതാപിതാക്കൾ ; പോലീസ് അന്വേഷണം ആരംഭിച്ചു

എറണാകുളം : മൂവാറ്റുപുഴയിൽ എട്ട് മാസം ഗർഭിണിയായ വിദ്യാർത്ഥിനിയെ ഗർഭഛിത്രം നടത്തുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സ്വദേശികളായ മാതാപിതാക്കളാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് മാസം ഗർഭിയായ വിദ്യാർത്ഥിനിയെ അവശനിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

Advertisements

ഗർഭഛിത്രം നടത്തണമെന്ന് മാതാപിതാക്കൾ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഗർഭഛിത്രം നടത്താനാവില്ലെന്നും പോലീസിൽ വിവരമറിയിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. എന്നാൽ പോലീസിൽ പരാതി നൽകാൻ മാതാപിതാക്കൾ തയ്യാറായില്ല. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Advertisements

പോലീസ് അന്വേഷണത്തിൽ വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചതായി കണ്ടെത്തി. മലപ്പുറം സ്വദേശിയായ യുവാവാണ് പീഡിപ്പിച്ചതെന്ന് വിദ്യാർത്ഥിനി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ഗർഭിണിയായിരിക്കെ തന്നെ യുവാവ് വിദ്യാർത്ഥിനിയെ നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ അവശനിലയിൽ കണ്ടതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് താൻ എട്ട് മാസം ഗർഭിണിയാണെന്ന് വിദ്യാർത്ഥിനി വീട്ടുകാരെ അറിയിച്ചത്. നാണക്കേടും വിദ്യാർത്ഥിനിയുടെ ഭാവിയും ഓർത്ത് ഗർഭഛിത്രം നടത്താനാണ് മാതാപിതാക്കൾ തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് മലപ്പുറം സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

Advertisements

English Summary : Police are looking for a native of Malappuram in the incident of student pregnancy

- Advertisement -
Latest news
POPPULAR NEWS