Tuesday, April 23, 2024
-Advertisements-
KERALA NEWSതളിപ്പറമ്പിൽ വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പിൽ വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കണ്ണൂർ : തളിപ്പറമ്പിൽ വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി (42) ആണ് ആസ്റ്റിലായത്. പതിനേഴോളം വിദ്യാർത്ഥികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. നാല് വർഷത്തോളമായി ഇയാൾ തളിപ്പറമ്പ് ഉപജില്ല വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു.

സമാനമായ രീതിയിൽ നേരത്തെയും ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ബിആർസിയുടെ കീഴിലുള്ള അധ്യാപിക നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ ലൈംഗീക ചൂഷണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

English Summary : Police arrest teacher for sexually exploiting students

-Advertisements-