മഫ്തിയിലുള്ളത് വനിതാ പോലീസാണെന്ന് അറിഞ്ഞില്ല ; യുവതിക്ക് നേരെ ലൈംഗീകാവയവം പുറത്തെടുത്ത് കാണിച്ച 62 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : ട്രെയിൻ യാത്രക്കിടെ വനിതാ പൊലീസിന് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യകുമാരി കൊത്തന്നൂർ സ്വദേശി ഇമ്മാനുവൽ (63) ആണ് അറസ്റ്റിലായത്.

Advertisements

പുനലൂർ കന്യാകുമാരി പാസ്സഞ്ചറിൽ മഫ്തിയിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ പൊലീസിന് നേരെയാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. എതിർ വശത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന വനിതാ പൊലീസിന് നേരെ ലൈംഗീകാവയവം പുറത്തെടുത്ത് കാണിക്കുകയായിരുന്നു.

Advertisements

അതേസമയം ഇയാളുടെ പ്രവർത്തി ശ്രദ്ധയിൽപെട്ട വനിതാ പോലീസ് ഇയാളുടെ ദൃശ്യം മൊബൈലിൽ പകർത്തി റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.

English Summary : Police arrested a middle-aged man for performing a nudity show

Advertisements

- Advertisement -
Latest news
POPPULAR NEWS