വിഴിഞ്ഞം സംഘർഷം ; ഹിന്ദു ഐക്യവേദിയുടെ മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്

തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷം സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മാർച്ച് സംഘടിപ്പിച്ചാലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സംഘടനയ്ക്ക് ആണെന്ന മുന്നറിയിപ്പ് നൽകിയാണ് പോലീസ് നോട്ടീസ് നൽകിയത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിനും അക്രമത്തിനും എതിരെയാണ് ഹിന്ദു ഐക്യവേദി മാർച്ച് സംഘടിപ്പിച്ചത്. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്താനും നിർദേശത്തിൽ പറയുന്നു.

സഥലത്തെ മുഴുവൻ പോലീസുകാരും ഡ്യുട്ടിയിലുണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. പോലീസുകാർ അവധിയിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Latest news
POPPULAR NEWS