Saturday, May 25, 2024
-Advertisements-
KERALA NEWSKasaragod Newsസ്വർണമില്ലാതെ അംഗംങ്ങളുടെ പേരിൽ സ്വർണ വായ്‌പ്പാ ; സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ അഞ്ച് കോടിയോളം...

സ്വർണമില്ലാതെ അംഗംങ്ങളുടെ പേരിൽ സ്വർണ വായ്‌പ്പാ ; സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ അഞ്ച് കോടിയോളം രൂപയുടെ ക്രമക്കേട്, ആരോപണ വിധേയനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

chanakya news
-Advertisements-

കാസർഗോഡ് : ബേളൂരിൽ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ അഞ്ച് കോടിയോളം രൂപയുടെ സ്വർണ വായ്‌പ്പാ എടുത്ത സംഭവത്തിൽ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സഹകരണ സംഘം സെക്രട്ടറി കർമ്മംതൊടിയിലെ കെ രതീഷിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

കിന്നിങ്കാർ സ്വദേശിയായ കെ സൂപ്പിയുടെ പരാതിയിലാണ് പോലീസ് നടപടി. പോലീസ് കേസെടുത്തതിന് പിന്നാലെ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രതീഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് നടന്നത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.

ജനുവരി മുതൽ പല തവണകളായാണ് സ്വർണം ഇല്ലാതെ വായ്‌പ്പാ അനുവദിച്ചിട്ടുള്ളത്. സ്വർണം ഇല്ലാതെ ഏഴ് ലക്ഷം വരെ വായ്‌പ്പാ അനുവദിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയായത്.

English Summary : police filed case against kratheesan secretary of the cooperative society karadukka

-Advertisements-