മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം ചെങ്കൽ സ്വദേശി പ്രിനു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി ബഹളം വെച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനെത്തിയ യുവതി ശുചിമുറിയിൽ കയറിയ ദൃശ്യമാണ് ഇയാൾ പകർത്താൻ ശ്രമിച്ചത്. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനാണ് ഇയാളും മെഡിക്കൽ കോളേജിൽ എത്തിയത്. ശുചിമുറിയിൽ കയറിയ യുവതി വെന്റിലേറ്റിന് പിന്നിൽ വെളിച്ചം കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ ശ്രദ്ധയിൽപെട്ടത്. തുടർന്ന് യുവതി ബഹളം വെയ്ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാർ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ഫോൺ വലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമം നടത്തി.

  പീഡിപ്പിച്ച യുവാവ് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

English Summary : police officer arrested for taking a photograph of a woman through ventilation of a medical college toilet

Latest news
POPPULAR NEWS