സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി വീട്ടമ്മയുടെ വെളിപ്പെടുത്തൽ. മലപ്പുറത്ത് വെച്ച് 2022 ലാണ് പീഡനത്തിന് ഇരയായതെന്നും മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ ചെയ്‌തെന്നും യുവതി പറയുന്നു.
പോലീസ് ഉന്നതർ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു. പിവി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും ഇത് തുറന്ന് പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്പി സുജിത് ദാസ് തന്നെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കി. രണ്ടാം തവണ ബലാത്സംഗം ചെയ്തപ്പോൾ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അയാൾക്കും വഴങ്ങണമെന്ന് സുജിത് ദാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ല.
സംഭവം പുറത്ത് പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അങ്കിൾ ആണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറയുന്നു. വസ്തു സംബന്ധമായ പ്രശനം പരിഹരിക്കുന്നതിനായാണ് പോലീസിനെ സമീപിച്ചത്. സിഐ വിനോദിനാണ് പരാതി നൽകിയത്. അയാൾ തന്നെ വീട്ടിലെത്തി പീഡിപ്പിച്ചു. തുടർന്ന് പരാതി ഡിവൈ എസ്പി ബെന്നിക്ക് കൈമാറി. ഇയാളും തന്നെ വീട്ടിലെത്തി ഉപദ്രവിച്ചു. കേസിൽ നടപടിയൊന്നും ഇല്ലാത്തതിനാലാണ് മലപ്പുറം എസ്പിയെ കണ്ടതെന്നും വീട്ടമ്മ പറയുന്നു.
English Summary : police officers raped housewife