Saturday, April 20, 2024
-Advertisements-
KERALA NEWSഅംഗൺവാടിയിൽ നിന്നും മടങ്ങിയെത്തിയ മൂന്നര വയസുകാരന്റെ തുടയിൽ രക്തം കട്ടപിടിച്ച നിലയിൽ ; അംഗൺവാടി ജീവനക്കാരിക്കെതിരെ...

അംഗൺവാടിയിൽ നിന്നും മടങ്ങിയെത്തിയ മൂന്നര വയസുകാരന്റെ തുടയിൽ രക്തം കട്ടപിടിച്ച നിലയിൽ ; അംഗൺവാടി ജീവനക്കാരിക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം : അംഗൻവാടി ജീവനക്കാരി മൂന്നര വയസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. പാറശാല കാരോട് ചാരോട്ടുകോണത്തെ അംഗൺവാടിയിലെ ജീവനക്കാരിയാണ് മൂന്നര വയസുകാരനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. മർദ്ദനത്തിൽ കുട്ടിയുടെ തുടയിലും കാലിന്റെ മുട്ടുകൾക്കും പരിക്കേറ്റു.

അംഗൺവാടി ടീച്ചർ അവധിയായതിനാൽ ഹെൽപ്പർ മാത്രമായിരുന്നു അംഗൺവാടിയിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് കുട്ടിയെ വിളിക്കാൻ എത്തിയ അമ്മയെ കണ്ട് കുട്ടി കരഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. രക്തം കട്ടപിടിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് മർദ്ദനമേറ്റതായി കുട്ടി അമ്മയോട് പറഞ്ഞത്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. രക്ഷിതാക്കളുടെ പരാതിയിൽ അംഗൺവാടി ജീവനക്കാരിക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം സമാനമായ രീതിയിൽ അംഗൺവാടി ജീവനക്കാരി നേരത്തെയും കുട്ടികളെ മർദിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

English Summary : Police registered a case against the Anganwadi worker

-Advertisements-