ഇതുവരെ ഇത് ചെയ്ത് നോക്കാത്തവരുണ്ടെങ്കിൽ അവരോട് ഒന്നേ പറയാനുള്ളു ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ; വീഡിയോയുമായി പൂർണിമ ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. വിവാഹവാർഷികം ആഘോഷിക്കുന്നതിനായി തുർക്കിയിലെത്തിയ താരങ്ങൾ യാത്രയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പെങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.

മൺപാത്രം ഉണ്ടാക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തുർക്കിയിലെ പരമ്പരാഗതമായി മൺപാത്രമുണ്ടാക്കി വിൽക്കുന്നവരിൽ നിന്ന് മൺപാത്ര നിർമ്മാണത്തെ കുറിച്ച് പഠിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇതുവരെ ഇത് ചെയ്ത് നോക്കാത്തവരുണ്ടെങ്കിൽ അവരോട് ഒന്നേ പറയാനുള്ളു ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. എന്നാണ് വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചത്. ഡിസംബർ 13 നായിരുന്നു ഇവരുടെ വിവാഹ വാർഷികം. വിവാഹ വാർഷികം ഇത്തവണ ഇരുവരും തുർക്കിയിലാണ് ആഘോഷിച്ചത്.

  അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

View this post on Instagram

A post shared by Ƥσσяиιмα Indrajith (@poornimaindrajith)

English Summary : poornima indrajith published video on making mud vessel

Latest news
POPPULAR NEWS