കർണ്ണാടക: കർണ്ണാടകയിൽ എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും നടത്തി വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഘടനകളെ നിരോധിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി കർണ്ണാടക സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണ്ണാടകയിൽ എത്തിയപ്പോൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾ കാര്യം അദ്ദേഹത്തെ ധരിപ്പിക്കുക ആയിരുന്നു. ഡിസംബർ 22 നു ബാംഗ്ലൂർ ടൗൺ ഹാളിനു മുൻപിൽ വെച്ചു പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനായ വരുൺഭൂപാലിനെ കൊലപ്പെടുത്താൻ ഉള്ള ശ്രമം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ തേജസിസൂര്യ, യുവ ബ്രിഗേഡ് സ്ഥാപകൻ ചക്രവർത്തി സുള്ളിബാലേ എന്നിവരെ വധിക്കുവാൻ വേണ്ടി സംഘം പ്ലാൻ ചെയ്തിരുന്നുവെന്നും പറയുന്നു. കൂടാതെ പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ കർണാടകയിൽ വ്യാപകമായ രീതിയിൽ വർഗീയ സംഘർഷം ഉണ്ടാക്കുവാനും എസ്ഡിപിഐയും, പോപ്പുലർ ഫ്രണ്ടും ശ്രമം നടത്തിയിരുന്നതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇത്തരത്തിൽ പ്രകോപനപരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഈ സംഘടനകളെ നിരോധിക്കുവാൻ വേണ്ടി ഉള്ള നീക്കം സർക്കാർ ശക്തമാക്കിയത്.
English Summary : Popular Front planned to assassinate Tejashwi Surya