Monday, June 24, 2024
-Advertisements-
NATIONAL NEWSലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചു

chanakya news

ന്യുഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചു. രാഷ്ട്രപതിയെ കണ്ട് മോദി രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മോദിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചു. അതേസമയം കാവൽ മന്ത്രിസഭാ തുടരാൻ രാഷ്ട്രപതിക്ക് നിർദേശം നൽകി.

ബുധനാഴ്ച രാവിലെ നടന്ന മന്ത്രസഭ യോഗത്തിന് ശേഷമാണ് മോദി രാഷ്‌ട്രപതി ഭവനിലെത്തി രാജിക്കത്ത്.നൽകിയത് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എൻഡിഎ മുന്നണി യോഗം ചേരും. സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യോഗം ചേരുന്നത്.

നിധീഷ് കുമാറിന്റെ ജെഡിയു, ആന്ധ്രപ്രദേശിലെ തെലുങ് ദേശം പാർട്ടി തുടങ്ങിയവരുടെ പിന്തുണയോടെയാണ് സർക്കാരുണ്ടാക്കുന്നത്. എൻഡിഎ യോഗത്തിൽ ചന്ദ്ര ബാബു നായിഡുവും നിധീഷ് കുമാറും പങ്കെടുക്കും.

English Summary : Prime Minister Narendra Modi resigned after the Lok Sabha elections