Thursday, April 25, 2024
-Advertisements-
KERALA NEWSനാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് കുത്തിയാലും അഭിമാനം ; കോടതിയുടെ വിമർശനത്തിനെതിരെ പ്രിയ...

നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് കുത്തിയാലും അഭിമാനം ; കോടതിയുടെ വിമർശനത്തിനെതിരെ പ്രിയ വർഗീസ്

chanakya news
-Advertisements-

കണ്ണൂർ സർവകലാശാലയിലെ നിയമന വിവാദത്തിൽ തന്നെ വിമർശിച്ച ഹൈക്കോടതിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ് രംഗത്ത്. നാഷണൽ സർവ്വീസ് സ്കീമിന് വേണ്ടി കുഴി വെട്ടിയത് അധ്യാപക പരിചയമായി കണക്കിലെടുക്കാൻ സാധിക്കില്ലെന്ന് ഹർജി പരിഗണിക്കുന്നതിനിടയിൽ കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രിയ വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് കുത്തിയാലും അഭിമാനം മാത്രമാണെന്ന് പ്രിയ വർഗീസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അതേസമയം കോടതിക്കെതിരെ പോസ്റ്റ് ഇടുകയും ഉടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ് നിയമനം നേടിയതിനെതിരെ കോടതിയിൽ എത്തിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പ്രിയ വർഗീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അധ്യാപന പരിചയമെന്നാൽ അധ്യാപനം തന്നെയാകണമെന്നും എൻഎസ്എസ് കോർഡിനേറ്റർ പദവിയിലിരുന്ന് കുഴി എടുത്തതൊന്നും അധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും കോടതി പറഞ്ഞു. അധ്യാപനം ഗൗരമേറിയ ജോലിയാണെന്നും കോടതി പറഞ്ഞു.

-Advertisements-