കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ഹരീഷിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ധിച്ച് നട്ടെല്ലൊടിച്ചവശനാക്കിയ എസ് ഐ പ്രദീപിനേയും കൂട്ടാളികളേയും സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും കേസെടുത്തു
ജയിലിലടക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട്
രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെയും ബിജെപി കൊട്ടാരക്കര മണ്ഡലത്തിന്റെയും നേതൃത്വത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കുറ്റക്കാരായ മുഴുവൻ പോലീസുകാർക്കെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപിയുടെയും ആർഎസ്എസ്, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് ജി വാര്യർ പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ആർഎസ്എസ് പുനലൂർ സംഘ ജില്ലാ കാര്യവാഹ് ആർ.സതീഷ് ആമുഖ പ്രഭാഷണം നടത്തി.
Summary : RSS and BJP Protest against Kottarakkara police related to Hareesh’s issue