Thursday, October 10, 2024
-Advertisements-
NATIONAL NEWSറീൽസ് ചിത്രീകരിച്ച സുഹൃത്ത് മുങ്ങി ; ബഹുനില കെട്ടിടത്തിന് മുകളിൽ കയറി അപകടകരമായി തൂങ്ങികിടന്ന് റീൽസ്,...

റീൽസ് ചിത്രീകരിച്ച സുഹൃത്ത് മുങ്ങി ; ബഹുനില കെട്ടിടത്തിന് മുകളിൽ കയറി അപകടകരമായി തൂങ്ങികിടന്ന് റീൽസ്, യുവതി അറസ്റ്റിൽ

chanakya news

പൂനെ : ബഹുനില കെട്ടിടത്തിന് മുകളിൽ കയറി അപകടകരമായ രീതിയിൽ റീൽസ് എടുത്ത യുവതിയേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. പൂനെ സ്വദേശികളായ മീനാക്ഷി സലുൻഖേ (23) സുഹൃത്തുക്കളായ മിഹിർ ഗാന്ധി (27) എന്നിവരാണ് അറസ്റ്റിലായത്. വീഡിയോ പകർത്തിയ യുവതിയുടെ മറ്റൊരു സുഹൃത്ത് സംഭവം വിവാദമായതോടെ മുങ്ങിയിരിക്കുകയാണ്.

പഴയ ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നാണ് യുവതിയും സുഹൃത്തും സാഹസികമായി റീൽസ് ചിത്രീകരിച്ചത്. കെട്ടിടത്തിന് മുകളിൽ കിടന്ന യുവാവ് താഴെ വീഴുന്ന യുവതിയുടെ കൈ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചത്.

ദൃശ്യങ്ങൾ വൈറലായതോടെയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിനാണ് പോലീസ് കേസ്. ആറുമാസം തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

English Summary : pune girl her friend arrested after she dangled from tall building for reel