പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിനി റിഥിക രജപുത്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ മരം വീണു മരിച്ച നിലയിൽ കണ്ടെത്തി. റിഥിക, തന്റെ സുഹൃത്തുക്കളുമായി ജെയിംസ് തടാകത്തിന്റെ തീരത്ത് ബോൺ ഫയർ ആഘോഷിക്കുന്നതിനിടെ പെട്ടെന്ന് ഒരു വലിയ മരം തലയിലേക്ക് വീണതാണ് മരണകാരണംമെന്ന് റോയൽ കാനഡിയൻ മൗണ്ടഡ് പോലീസ് പറയുന്നു.
അതിശക്തമായ കാട്ടിൽ മരം വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടുവെങ്കിലും റിഥിക മരത്തിനടിയിൽ പെടുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നതെന്നും സംശയിക്കപ്പെടേണ്ട രീതിയിൽ ഒന്നും തന്നെയില്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അവർ അറിയിച്ചു.
റിപ്പോർട്ടുകൾ അനുസരിച്ചു കെലോണയിൽ താമസിച്ചു വരികയായിരുന്ന റിഥിക രജപുത് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു പ്രൈവറ്റ് കോളജിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ് ഓൺലൈനായി പഠിക്കുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കൻ സുഹൃത്തുക്കൾ ശ്രമിക്കുകയാണ്. “ഇത്തരമൊരു ദുരന്തം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. റിഥികയുടെ മാതാവ് കിരൺ രജ്പുത് തയ്യൽ തൊഴിലാളിയാണ്. വിദ്യാഭ്യാസ വായ്പയെടുത്താണ് മകളെ ഉന്നത വിദ്യാഭ്യാസം നൽകാനായി അയച്ചത്. ” കുടുംബസുഹൃത്ത് ഗുർപൽ ലല്ലി പറഞ്ഞു.
ലല്ലിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം നടത്താനും ഭൗതിക ശരീരം നാട്ടിലെത്തിക്കാനുമായുള്ള ശ്രമം നടത്തുന്നത്.
Punjab Student Killed In Canada As Tree Falls On Her