എ.ആർ റഹ്മാനും ഭാര്യ സൈറയും 29 വിവാഹ ജീവിതത്തിൽ നിന്നും വേർപിരിയുന്ന വാർത്തകൾ പുറത്ത് വന്ന മണിക്കൂറുകൾക്കുള്ളിൽ റഹ്മാന്റെ ബേസിസ്റ്റ് മോഹിനി ഡേയും തന്റെ ഭർത്താവായ മാർക്ക് ഹാർട്ട്സച്ചുമായുള്ള വേർപിരിയൽ പ്രഖ്യാപനവുമായി ഇൻസ്റ്റഗ്രാമിൽ എത്തി. “ഞങ്ങൾ ഇരുവരും വ്യത്യസ്തമായ കാര്യങ്ങൾ ജീവിതത്തിൽ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും സൗഹൃദപരമായി എടുത്ത തീരുമാനമാണ് ഈ വേർപിരിയലിലേക്ക് കടക്കുന്നത്,” മോഹിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
https://www.instagram.com/p/DCjQzjyuXVw/?igsh=MXZpNzI3bDdyb25jag==
ഗിറ്റാർ തന്ത്രികളെ തീപ്പിടിപ്പിക്കുന്ന 28-കാരി, റഹ്മാന്റെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമാണ് ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ. ഇന്നിപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത് മോഹിനിയിലേക്കാണ്. റഹ്മാന്റെയും മോഹിനിയുടെയും വേർപിരിയൽ പ്രഖ്യാപനം ഒരേ ദിവസം വന്നത് കാരണം റഹ്മാന്റെ 29 വർഷത്തെ ദാമ്പത്യത്തിന്റെ വേർപിരിയലിന് കാരണം മോഹിനിയാണോയെന്ന് സമൂഹമാധ്യങ്ങളിൽ ചർച്ചയാവുകയാണ്.
എ.ആർ. റഹ്മാനും ഭാര്യ സൈറയും വേർപിരിയാൻ പോവുകയാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയാണ് ഈ വിവരം ആദ്യം വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ വിവാഹമോചനവാർത്ത സ്ഥിരീകരിച്ച് എ.ആർ. റഹ്മാനും രംഗത്തെത്തി.
സമൂഹ മാധ്യമമായ എക്സിൽ റഹ്മാൻ ഇങ്ങനെ കുറിച്ചു- “ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയ പടിയാകാൻ കഴിയില്ലെങ്കിലും ഞങ്ങൾ അതിന്റെ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും,നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു ”
https://x.com/arrahman/status/1858943507777409526?t=n8dXUTcNVUrjlMsnEXyddw&s=19
സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവർക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും,ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും പുറത്തുവന്ന വാർത്താക്കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, തന്റെ ട്വീറ്റിന്റെ കൂടെ #arrsairabreakup എന്ന ഹാഷ്ടാഗും റഹ്മാൻ ചേർത്തിരുന്നു. ഇത് മിക്കവരും വിമർശനത്തിനായി ചർച്ചയാക്കി. ഇതുമായി ബന്ധപ്പെട്ട് ഇനിയുള്ള കാര്യങ്ങൾ ആരാധകരിലേക്ക് എത്തിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പറയുമ്പോഴും നിരവധി ആളുകൾ ഇതിനെ വിമർശിക്കുകയാണ്.
1995-ലാണ് റഹ്മാനും സൈറയും വിവാഹിതരാവുന്നത്. ഇവർക്ക് മൂന്ന് മക്കളാണുള്ളത്: ആമീൻ, ഖത്തീജ, രഹീമ.
മോഹിനി ഡേയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അഭിഭാഷക രംഗത്തെത്തി. വിവാഹമോചനത്തിന് പിന്നിൽ ബേസിസ്റ്റ് മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന് പലയിടത്തും പ്രചരിച്ച അഭ്യൂഹങ്ങളെ അബദ്ധപ്രചാരണമെന്ന് റഹ്മാന്റെ അഭിഭാഷക വന്ദന ഷാ പറഞ്ഞു. “ഈ തീരുമാനത്തിന് അവരുടെ ആഭ്യന്തര കാരണങ്ങളാണ് പ്രധാന കാരണം. മോഹിനി ഡേയുമായി ഇതിന് ഒരു ബന്ധവുമില്ല,” എന്നവർ പറഞ്ഞു.
ഈ രണ്ട് വാർത്തകൾ ഒരേ സമയത്ത് വന്നതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തിപ്പെട്ടെങ്കിലും റഹ്മാൻ-സൈറയുടെ അഭിഭാഷകൻ മോഹിനിയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്ന് തിരിച്ചടിച്ചു.
ആരാണ് മോഹിനി ഡേ??
മുംബൈയില്‍ ജനിച്ചുവളര്‍ന്ന മോഹിനി ഡേയുടെ സ്വദേശം കൊല്‍ക്കത്തയാണ്. സംഗീതജ്ഞനായ പിതാവിന്റെ വഴിയേ പാട്ടിന്റെ ലോകത്തെത്തിയ മോഹിനി ഡേ, ഒമ്പത്-പത്ത് വയസ്സായപ്പോള്‍ തന്നെ ആദ്യ ബേസ് ഗിറ്റാര്‍ കൈയ്യിലെടുത്തു. റഹ്‌മാന്റെ ടീമിലെ മറ്റൊരു സ്ഥിരം സാന്നിധ്യമായ ഡ്രമ്മര്‍ രഞ്ജിത് ബാറോട്ട് വഴിയാണ്. മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ്ങിനിടെയാണ് എ.ആര്‍. റഹ്‌മാനെ പരിചയപ്പെടുന്നത്. പിറ്റേന്ന് റഹ്‌മാന്‍ അടുത്തുവിളിച്ച് പ്രസിദ്ധമായ എം.ടി.വിയിലെ കോക് സ്റ്റുഡിയോയ്ക്ക് വേണ്ടി തന്റെ ബാന്‍ഡിന്റെ ഭാഗമാകാമോയെന്ന് ചോദിച്ചു. അങ്ങനെ റഹ്മാന്റെ പ്രശസ്ത ബാൻഡ് ടീമിലേക്ക് മോഹിനിയും വന്നെത്തി.
Summary : controversies about a r rahman and his guitarist mohini’s divorce